Call: +91 484 2205928
 

പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി

പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി
Posted on: Thursday, 10 July 2014 

തിരുവനന്തപുരം: കെട്ടിട നിർമാണ മേഖലയിലെ സ്തംഭനം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് സ്പീക്കർ അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി. സി.പി.ഐയിൽ നിന്ന് മുല്ലക്കര രത്നാകരനാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്.

നിർമാണ മേഖലയിലെ പ്രശ്നങ്ങൾ കാണാൻ സർക്കാരിന് സമയവും മനസും ഇല്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദൻ പറ‍ഞ്ഞു. പ്രശ്നം എത്രയും വേഗം പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എന്നാൽ നിർമാണ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി മറുപടിയായി പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടിയെ തുടർന്ന് സ്പീക്കർ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കുകയായിരുന്നു.

 
 

More Posts in Uncategorized

 
 

Share this Post



 
 
 
 

Leave a Reply

Your email address will not be published. Required fields are marked *

 

 

 
 
%d bloggers like this: